ഗസൽ തോരുമ്പോൾ
നിനക്ക് ദോശ വേണോ
വിളക്കിൽ എണ്ണ തീരുന്നു
ഇരുളാണത്രെ സുഖം
ഞങ്ങൾക്ക് ഒളിച്ചിരിക്കാൻ !
ചിരി വരുന്നു :)
ഓർമ്മവരുന്നു പഴയൊരാ
മൈലാഞ്ചി ശീലുകൾ
ഒളിക്കാൻ
നഗരവിളക്കിന്റെ വെളിച്ചത്തിൽ
അലക്കുയന്ത്രത്തിന്റെ ഒച്ചയുണ്ട്.
എണ്ണ തീരാത്ത വിളക്കുകൾ
വറ്റാത്ത സദിരിൻ സദസുകൾ
ഗസലും രതിയും പകർന്ന
അനുരാഗരാവേദന,
രാത്രികൾ,
രാത്രിയാത്രകൾ,
തീരെ സഹൃദയത്വമില്ലാത്തവൻ
ഓട്ടോ ഡ്രൈവർ, ബ്ലഡിഫൂൾ
ഓർമ്മ വരാത്ത പേരുകൾ
ചലച്ചിത്രശാലയിൽ
തിന വാറ്റിയ ലഹരിയിൽ
സ… ഗാ മാ പാ മാ…
തെറ്റുന്നല്ലൊ മാഷേ
മിണ്ടാതിരി.
നിനക്കെന്തറിയാം
ഈ രാത്രി,
ഇവിടെ ആദ്യമല്ല
ഈ രാത്രി ആദ്യമല്ല
ഇങ്ങനത്തെ രാത്രികളേയാദ്യമല്ല
നിനക്കെന്തറിയാം
ഞാൻ
ഇങ്ങനെയൊന്നുമല്ല,
നിനക്കെന്തറിയാം.
രാത്രിസത്രത്തിൻ ഗാനശാലയിൽ
(ശ്ശെ, എന്തൊരു കഷ്ടം,
എനിക്കൊന്നും സ്വന്തമായി
പറയാൻ പറ്റില്ലെ )
പാടുന്നത് അമൻ അല്ലെ ?
അധികമാവുന്നുണ്ട് കുടി.
പോടാ, നിനക്കറിയില്ല
അവൻ, റാഫി,
അവൻ, അമൻ,
ആദ്യമല്ല ഞാൻ കാണുന്നത്.
മൈലാഞ്ചികല്ല്യാണത്തിന്
പാടാറുണ്ട് അവൻ, പണ്ട്.
പാടാറുണ്ടായിരുന്നു എന്നല്ലെ ?
ഫക് യുവർ വ്യാകരൺ.
കണ്ടില്ലെ,
എന്നുവച്ചാൽ കേട്ടില്ലെ
ഇന്നലെ പറഞ്ഞത്,
സാജിദയെപ്പറ്റി
നെല്ലിക്ക നീട്ടിയ
ഒന്നാക്ലാസ്സിലെ കുട്ടിയെപ്പറ്റി.
മഴയാണത്രെ,
മൺസൂൺ,
എന്തൊരു തമാശ !
അവരാരെങ്കിലും
ആഗുംബെയിൽ പോയിട്ടുണ്ടൊ
ഒത്തിരി ദൂരെ,
നാലര മണിക്കേ
സൂര്യനുദിക്കുന്ന നാട്ടിൽ,
മഴകൊണ്ട് ഇരുന്നിട്ടുണ്ടൊ
മുളന്തണ്ട്
പരത്തിയുണ്ടാക്കിയ
ചുമരുകൾക്കുള്ളിൽ
ഒരേയൊരു മുറിയിൽ
അടുപ്പിനരികിൽ
അങ്ങനെ, വെറുതെ
കണ്ണിൽനോക്കി
ഇരുന്നിട്ടുണ്ടൊ
മഴയെന്ന് !
എനിക്ക്
കരച്ചിൽ വരുന്നു.
കുഴപ്പമില്ല,
നീ ഉറങ്ങാതിരുന്നാൽ മതി.
മഴയുണ്ട്,
പെയ്യുന്നുണ്ട്
കരന്റ് വന്നിട്ടില്ല
നല്ലത് ഇരുട്ടാണ്
ഇതൊക്കെ പറയാൻ.
സാജിദയപ്പറ്റി
പറഞ്ഞ് കേട്ടപ്പോൾ
മനസ്സിലായി,
അമന് അതറിയാം
അയാൾ ചാപ്ലിന്റെ
മഴനടത്തത്തെപ്പറ്റി
കേട്ടിട്ടുണ്ട്.
അല്ലതെ ഇങ്ങനെയൊക്കെ…
ഗസലും മധുവും പകരുന്ന വേദന
ദ
ദയയുടെ ‘ദ‘യൊ
ദാനത്തിന്റെ ‘ദ’യൊ
രണ്ടും ഒന്നുതന്നെ,
മതി നിർത്തൂ.
അമനറിയാം,
അമനറിയാം ഇതൊക്കെ.
ഇതൊക്കെ ഇങ്ങനെയാണെന്ന്.
പാവമായിരിക്കും
അല്ലെങ്കിൽ കരയാതെ
പാടില്ലെ ആ മനുഷ്യൻ.
നീ കരയുകയാണോ?
ഏയ്, ഞാനൊ, ആ ടൈപ്പേ അല്ല.
ഏ ക പ ത്ര ങ്ങ ള്‍
Monday, November 16, 2009
Wednesday, August 5, 2009
സാധ്യതാനിയമങ്ങളിൽ ഒരു ഡിൽഡൊ
മറ്റു പലതിനുമൊപ്പം, ഡിൽഡോ സാധ്യതകളുടെ ഒരു നോവൽ കൂടിയാണ്. വിദേശതപാലുകൾ പരിശോധിക്കുന്ന ആപ്പീസിൽ റാൻഡം ആയി തപാലുകൾ / പാഴ്സലുകൾ പരിശോധിക്കുന്ന രീതിയ്ക്കിടയിലാണ്, രണ്ട് തവണയും ലൈംഗിഗോപകരണങ്ങൾ പിടിക്കപ്പെടുന്നത്. സാധ്യതാനിയമങ്ങൾ അനുസരിച്ച്, വളരെച്ചെറിയ ഒരു പ്രോബബിലിറ്റിയാണ് ഒരു റാൻഡം ചെക്കിങ്ങിൽ ഒരു പാഴ്സൽ പൊട്ടിച്ചുനോക്കാനുള്ളത്. അത് സംഭവിക്കുന്നു. ഒരിക്കലല്ല, അടുത്തടുത്ത ഇടവേളയിൽ രണ്ടുതവണ. രണ്ട് പ്രാവശ്യമേ സെക്സ് ഡോൾ, ദേവദാസിന്റെ നോവലിൽ, ഇന്ത്യയിലേയ്ക്ക് അയക്കുന്നുള്ളു. ആദ്യത്തെ തവണ അത് ചെയ്യുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. പക്ഷെ, ചില നിർഭാഗ്യങ്ങളുടെയും ചില ഭാഗ്യങ്ങളുടെയും അതിർത്തികൾ പരസ്പരം ഓവർലാപ്പ് ചെയ്യിച്ചുകൊണ്ട് അത് പരിശോധനയിൽ പിടിക്കപ്പെടുന്നു. എന്നാൽ അതേ നിയമത്തിന്റെ ഒരു സാധ്യത പ്രതീക്ഷിക്കപ്പെടുന്നുണ്ട് രണ്ടാമത് സെക്സ് ഡോൾ അയക്കുമ്പോൾ. വീണ്ടും ചെക്കിങ്ങിൽ പിടിക്കപ്പെടുക എന്ന വളരെ ചെറിയ ഒരു സാധ്യത. പക്ഷെ അത് സംഭവിക്കുന്നു. തുടർച്ചയായ ഈ രണ്ട് സാധ്യതകളിലാണ് ദേവസാന്റെ ഡിൽഡൊ എന്ന നോവൽ തൂങ്ങിക്കിടക്കുന്നത്. (ശ്രദ്ധിക്കുക, അയക്കുന്നതും പിടിക്കപ്പെടുന്നതും പുരുഷന്മാർ ഉപയോഗിക്കുന്നതരം സെക്സ് ഡോൾ ആണ്; നോവൽ കേന്ദ്രീകരിക്കുന്നത് പൊതുവെ സ്ത്രീകളെ ഉദ്ദേശിച്ചുള്ള, പുരുഷാവയവത്തിന്റെ ആകൃതിയുള്ളതുമായ ഡിൽഡൊയിലാണ്)
§ § §
നോവലിന്റെ മുൻകുറിപ്പിൽ, മരണങ്ങളുടെ പാഠപുസ്തകത്തിൽ പ്രകൃതിവർണ്ണനകൾ ഉണ്ടായിരിക്കില്ലെന്ന് നോവലിസ്റ്റ് ഒട്ടൊരു ഗൌരവത്തോടെ പ്രഖ്യാപിക്കുന്നുണ്ട്. അതെ, അനുഭൂതിദായകമാവുന്ന വർണ്ണനകൾ ഉണ്ടാവുന്നില്ല നോവലിൽ. എന്നാലും, പത്രക്കുറിപ്പുകളുടെയും മോണോലോഗുകളുടെയും നിർവചനങ്ങളുടെയും വിവരങ്ങളുടെയും ഇടയിൽ പ്രകൃതി കടന്നുവരുന്നുണ്ട്. ആറുമരണങ്ങളിൽ ഒന്ന് വിവരിക്കപ്പെടുന്നത് ചതുപ്പുനിലത്തെയും കാലികളെയും കാക്കകളേയും ചേറിനെയും ചിത്രത്തിലേയ്ക്ക്, ഫ്രെയിമിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടാണ്. എന്നാൽ, കാമുകനായ കവിയുടെ അഥവാ കവിയായ കാമുകന്റെ പ്രണയകവിതകളിൽപ്പോലും പ്രകൃതി കടന്നുവരുന്നതായി നമ്മൾ അറിയുന്നില്ല. നോവൽ വായനയിലെ ഏറ്റവും പ്രിയനിമിഷങ്ങൾ പങ്കുവയ്ക്കുന്ന പെൺകുട്ടിയാവട്ടെ, മരങ്ങളെയും പൂക്കളെയും പറവകളെയും മനുഷ്യരെയും ഒക്കെ വരയ്ക്കുമെങ്കിലും പൂമ്പാറ്റയിലെത്തുന്നതോടെ പ്രകൃതിയിലെ മറ്റ് കാര്യങ്ങളെ വിട്ടുകളയുന്നു. പ്രകൃതിവർണ്ണനകൾ കാല്പനികമാണെന്നൊ അതുഭാവുകത്വത്തിന്റെതാണെന്നൊ ഉള്ള ഒരു പരികല്പന നോവലിസ്റ്റ് വച്ചുപുലർത്തുന്നുണ്ടാവാം. അതായിരിക്കാം ഈ മരണത്തിന്റെ സ്വഗതാഖ്യാനങ്ങളിൽ പ്രകൃതിവർണ്ണനകൾക്ക് സ്ഥാനമില്ല എന്നു പ്രത്യേകം പ്രസ്താവിക്കുന്നത്. ഉർവരമൊ ഹരിതമൊ അല്ലാത്ത, ഊഷരമായ ഒന്നിന്റെ സാധ്യതകൾ പോലും ദേവദാസ് നിരാകരിക്കുന്നു. എന്നാൽ ഒരു മരണത്തിൽ, ഒന്നിൽമാത്രം മരണത്തിന്റെ മുൻപുള്ള കുറച്ചു സമയം മുതൽ മരിച്ചു വീഴുന്നതിന്റെ വിശദാംശങ്ങൾ വരെ പ്രകൃതിവിവരണത്തിലൂടെയാണ് പുരോഗമിക്കുന്നത്. ഒരു ചതുപ്പ്നിലം, കാലികൾ, കാക്കകൾ, ചേറ് എന്നിങ്ങനെ മരണത്തിന്റെ ചിത്രീകരണം നടക്കുന്നതിന് നോവലിസ്റ്റ് ലുബ്ദില്ലാതെ ചേതനവും അചേതനവുമായി പ്രകൃതിയെ ഒരുക്കിനിർത്തുന്നുണ്ട്. എന്താവാം ഈ ഒരു മരണത്തിന്റെ കാര്യത്തിൽമാത്രം ഇങ്ങനെയാവാൻ കാരണം ? ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് തോന്നിയ കാരണങ്ങൾ എന്റെതായിത്തന്നെ ഇരിക്കട്ടെ. ഓരോ വായനക്കാരനും(കാരിക്കും) അവരുടെതായ കാരണങ്ങൾക്ക്, നീതീകരണങ്ങൾക്ക് വഴിയുണ്ടാവാം, കാരണം പത്രവാർത്തകളും അവയെ പിന്തുടർന്ന് വരുന്ന മോണോലോഗുകളുമാണ് ഡിൽഡൊ. മറ്റൊരു പത്രവാർത്തയായൊ, മോണോലോഗ് ആയൊ (ഒരു അഭ്യാസം പോലുമാവാം, നോവലിലെപ്പോലെ) വായനക്കാർക്ക് നോവലിനെ സ്വന്തം നിലയിൽ മുഴുമിപ്പിക്കാമെന്ന് തോന്നുന്നു.
§ § §
നോവൽചരിത്രം രചനാസങ്കേതങ്ങളുടെകൂടി ചരിത്രമാണ്. പുതിയ പുതിയ രചനാപദ്ധതികൾ വായനയേയും നിരന്തരം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. ഡിൽഡൊയും പുതിയൊരു രീതി, എഴുത്തിന്റെയും വായനയുടെയും അനാവരണം ചെയ്യുന്നു. സി വി യിൽ തുടങ്ങുന്ന തനത് ഭാഷാനോവൽ സങ്കേതത്തിൽ പിന്നീട് ബഷീർ കയ്യൊപ്പ് പതിപ്പിച്ചു. വിജയന്റെയും എം ടിയുടെയും രീതികൾ തമ്മിൽ പാടെ വ്യത്യസ്തമായിരികെത്തന്നെ നോവലെഴുത്തിന്റെ ഭൂമികകൾ മാറ്റിമറിച്ചു. പരമ്പരാഗത ശൈലികളെ തീർത്തും പൊളിച്ചുകൊണ്ട് മേതിൽ നടത്തിയ ഒറ്റയാൻ പരീക്ഷണങ്ങൾ, ചരിത്രവും രാഷ്ട്രീയവും അധികാരവും വിഷയമാക്കിക്കൊണ്ടുള്ള, നോവലാണോയെന്ന സംശയമുണർത്തുന്ന രീതിയിൽ ആനന്ദ് നടത്തുന്ന ഇടപെടലുകൾ, ധീരവും വ്യതിരിക്തവുമായ എഴുത്തിന്റെ മിസ്സൈലുകൾ പായിക്കുന്ന സാറാജോസഫിനെപ്പോലുള്ളവർ, ഭീതിയും രതിയും അധികാരവും കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്ന പുതിയ തലമുറയിലെ എഴുത്ത് – ഡിൽഡൊ എന്ന (പൾപ്പ് എന്ന് പേരിൽ നോവലിസ്റ്റ് പ്രസ്താവിക്കുന്ന) ഈ നോവലിന്റെ സ്ഥാനം ഈ ശ്രേണിയിലാണെന്ന് കരുതാം, അത് തെളിയിക്കേണ്ടത് കാലമാണെങ്കിലും.
§ § §
ദേവദാസ് വി എം എഴുതിയ ആദ്യനോവലാണ് ഡിൽഡൊ – ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം. ഈ കൃതി പ്രസിദ്ധീകരിക്കുന്ന ബുക്ക് റിപ്പബ്ലിക്കിന്റെ ഒരു അംഗമായതിൽ സന്തോഷമുണ്ട്. പുസ്തകം ഇവിടെ ബുക്ക് ചെയ്യാം. ഈ ശനിയാഴ്ച (2009 ആഗസ്ത് എട്ടാം തീയതി) തൃശ്ശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ് പുസ്തകപ്രകാശനം.
വാങ്ങുക, വായിക്കുക.

Wednesday, May 6, 2009
ബാക്കി

Tuesday, April 14, 2009
Monday, April 6, 2009
രമേശൻ
രമേശൻ മരിച്ചൊ എന്നു തന്നെയായിരുന്നു ചേച്ചിയോട് ചോദിച്ചത്. പടിഞ്ഞാറൻ കർണ്ണാടകയിലെ തീരദേശപാതയിലൂടെ ഒരു യാത്രയിലായിരുന്നു ഞങ്ങളപ്പോൾ. ചേച്ചി, വല്ല്യച്ഛന്റെ മകൾ, തൊട്ടു മുന്നിലെ സീറ്റിലായിരുന്നു. അസുഖം എങ്ങനെയുണ്ടെന്ന ചോദ്യമല്ലാതെ ഒരു ക്യാൻസർ രോഗി മരിച്ചൊ എന്ന ചോദ്യം ആരും പ്രതീക്ഷിക്കാത്തതാണ്. രമേശനുതന്നെ ഒട്ടും പ്രസക്തിയില്ലാത്ത ഒരു സമയത്ത്, ഒരു യാത്രയിൽ.
ചേച്ചിയുടെ ഭർത്താവിന്റെ നാട്ടിലെ ആരോ ആണ് രമേശൻ. ആരോ എന്നത്, ബന്ധുവാണൊ അല്ലെ എന്ന അറിവ് വ്യക്തമായി ഇല്ലാത്തതുകൊണ്ടാണ്. ഏട്ടന്റെ കല്ല്യാണത്തിന്റെ തലേന്ന് രാത്രി രമേശൻ 70 കിലോമീറ്ററുകളോളം അകലെനിന്ന് ഓട്ടോ ഓടിച്ച് വീട്ടിൽ വന്നിരുന്നു. കൂടെ വേറെയാരൊക്കെയൊ ഉണ്ടായിരുന്നു. മഴയായിരുന്നു. ഇടവപ്പാതിയ്ക്ക് മുൻപെ, സമ്മർ വെഡ്ഡിംഗ് ആണ് ഉദ്ദേശിച്ചതെങ്കിലും, കേരളം വി.എസിനെ മുഖ്യമന്ത്രിയാക്കിയ തെരഞ്ഞെടുപ്പിന്റെ കാലത്ത് നടന്ന കല്ല്യാണം, കാലം തെറ്റി പെയ്‌ത മഴ അക്ഷരാർഥത്തിൽ മൺസൂൺ വെഡ്ഡിംഗ് ആക്കിമാറ്റി. രാത്രി വൈകി രമേശനും കൂട്ടരും തിരിച്ചുപോയി, ഓട്ടോയിൽതന്നെ. അവരുടെ നാടും നാട്ടുകാരും അങ്ങനെയാണ്.
അതൊരു വല്ലാത്ത നാടാണ്. ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞ് ആദ്യം പോയപ്പോൾ തൊട്ട് എപ്പോളും വിസ്മയിപ്പിക്കുന്ന ഒരു നാട്. സമൂഹത്തിന് ഒരുപാട് അടരുകളും ചെറുതും വലുതുമായ വരമ്പുകളും ഉള്ള ഒരു ത്രിമാന ജൈവവ്യവസ്ഥയായാണ് ഞങ്ങളുടെ നാടിനെ തോന്നിയിരുന്നത്, മിക്കവാറും എല്ലായിടവും അങ്ങനെത്തന്നെയണെന്ന് പിന്നെ മനസ്സിലായി. ചേച്ചിയുടെ ഭർത്താവിന്റെ നാട്ടിൽ കാര്യങ്ങൾ, എന്നാൽ വല്ലാതെ വ്യത്യസ്തമായിരുന്നു. ഏകതലസ്വഭാവമുള്ള ഒരു പരന്ന നാട്, നാട്ടുകാരും. കാശ്, ജാതി, മതം, വിദ്യാഭ്യാസം, രാഷ്ട്രീയം, ഒരു പരിധിവരെ ലിംഗം എന്നിവയുടെ അതിരുകൾ വളരെ നേർത്തതും, എപ്പോഴും ക്രോസ്സ്-ട്രാഫിക് അനുവദിക്കപ്പെട്ടതും ആയിരുന്നു. വളരെ മോണോലിത്തിക് ആയ ഘടന തോന്നിച്ചിരുന്ന ഒരു സമൂഹം. എല്ലാ പറമ്പുകളും എല്ലാ മുറ്റങ്ങളും (മിറ്റം എന്നു ഞങ്ങൾ പറയും), എന്തിന്, അടുക്കളപ്പുറങ്ങളും വീടിനും കുളിമുറിക്കുമിടയിലെ ഇടങ്ങൾ പോലും പൊതുവഴിയായിരുന്ന നാട്.
ഇവിടെ, ഞങ്ങളുടെ അവിടെയും വലിയവർക്ക് ഇരട്ടപ്പേരുകളുണ്ടായിരുന്നു. പക്ഷെ, അതൊന്നും പരസ്യമായി പറയുകയൊ വിളിക്കുകയൊ ഉണ്ടായിരുന്നില്ല. ഞങ്ങൾ കുട്ടികളുടെ ഇടയിലെ രഹസ്യമായിരുന്നു വലിയവരുടെ പേരുകൾ. സാമ്പാറ്, അരണ, പിച്ചള തുടങ്ങിയ പേരുകൾ രമേശന്റെ നാട്ടിൽ ‘ഇപ്പൊ പെറ്റിട്ട‘ കുട്ടികൾ പോലും വിളിക്കുമെന്ന തോന്നിപ്പിക്കുന്ന രീതിയിൽ ‘ഫെയിമസ്’ ആയിരുന്നു. അന്നത്തെ തീപ്പൊരി നേതാവ് മോഹനേട്ടനെപ്പറ്റി സഖാവ് എന്നു പറഞ്ഞതിന് ചീത്ത കേട്ടവരാണ് ഞങ്ങൾ !
ഒരിക്കൽ രാത്രി വളരെ വൈകി രമേശന്റെ ഓട്ടോയിൽ യാത്ര ചെയ്തിട്ടുണ്ട്. ചേച്ചിയുടെ ഭർത്താവിന്റെ കൂടെ കുറച്ചകലെ ഒരു ഉത്സവം കാണാൻ പോയതായിരുന്നു. ജയചന്ദ്രൻ, പവിത്രൻ, വൈദ്യർ, പിച്ചള തുടങ്ങി അന്നാട്ടിലെ താരങ്ങളെയൊക്കെ അവിടെ കണ്ടു. അന്നു വൈകുന്നേരം ബസ്സിറങ്ങി ചേച്ചിയുടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ വൈദ്യർ വീട്ടുമുറ്റത്ത് ഒരു മുറത്തിനു പെയിന്റ് അടിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു, വൈദ്യർക്ക് പറ്റിയ പണി ! ഉത്സവത്തിനു കാണണം എന്നു മൂപ്പര് പറഞ്ഞിരുന്നു. ജയചന്ദ്രൻ അറിയപ്പെടേണ്ട ആളാണ്. ഇന്നു ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. അവസാനമായി, അതും കുറെ കൊല്ലങ്ങൾക്ക് മുൻപ്, അയാളെപ്പറ്റി കേട്ടത് നാലാമത്തെ തവണയും ആത്മഹത്യാശ്രമം പരാജയപ്പെട്ട് ആശുപത്രിയിലാണ് എന്നായിരുന്നു. പരാമർ അടിച്ചുള്ള മൂന്നാം ശ്രമത്തിനു ശേഷം കുറച്ചുകൂടി കാല്പനികമായി ഗർഭപാത്രത്തിലേയ്ക്ക് തിരിച്ച് പോവും വിധം കിണറ്റിൽച്ചാടിയായിരുന്നു, ദി ഫ്യൂട്ടൈൽ ഫോർത് അറ്റംപ്റ്റ്. പിന്നെ അതൊന്നും അവിടെ വാർത്തയല്ലാതായിരിക്കാം. ചേച്ചിയുടെ ഭർത്താവിന്റെ പേര് പറഞ്ഞ് അനൌൺസ്മെന്റു കേട്ടു, ജയചന്ദ്രൻ അമ്പലത്തിന്റെ തെക്കേമതിലിനരികിൽ കാത്തുനിൽക്കുന്നു എന്നു പറഞ്ഞ്. ജയചന്ദ്രൻ അവിടെത്തന്നെയുണ്ടായിരുന്നു, പക്ഷെ കാത്തുനിൽക്കുകയല്ല കിടക്കുകയായിരുന്നെന്ന് മാത്രം. പോളിസ്റ്റർ ഡബിൾ മുണ്ട് കഴുത്തിൽ ചുറ്റിയിരുന്നു. വെള്ള മുണ്ടിന്റെയും ഷർട്ടിന്റെയും അമ്പലച്ചുമരിന്റെയും കറുത്ത ശരീരത്തിന്റെയും ഇടയ്ക്ക് ചുവന്ന അണ്ടർവെയർ ‘ഇടിച്ചിടിച്ചു‘ നിന്നു. മതിലിൽ ചാരി വൈദ്യരും പവിത്രനും ഇരിക്കുന്നുണ്ടായിരുന്നു. വെടിക്കെട്ട് കഴിഞ്ഞ് അന്ന് തിരിച്ചുവന്നത് രമേശന്റെ ഓട്ടോയിലാണ്, രമേശനടക്കം പത്തോളം ആൾക്കാർ. മച്ചാൻ വർഗ്ഗീസിന്റെ മുഖഛായയുള്ള പവിത്രൻ വഴിനീളെ വാളുവെച്ചുകൊണ്ടേയിരുന്നു.
വെളുത്തുമെലിഞ്ഞ രമേശന്റെ രക്തത്തിലെ വിപ്ലവം തിരിച്ചറിയുന്നതിനു കുറച്ചുകാലം മുൻപ് കല്ല്യാണാലോചനകൾ ആരംഭിച്ചിരുന്നു. അർബുദരോഗിയാണെന്നറിഞ്ഞതിന് ശേഷം കല്ല്യാണത്തിന്റെ കാര്യമേ രമേശൻ മിണ്ടിയില്ലെന്ന് ചേച്ചി. ആരും അതിനെപ്പറ്റി രമേശനോട് ചോദിച്ചതുമില്ല. കല്ല്യാണത്തിന്റെ മാത്രമല്ല, അസുഖത്തിന്റെ കാര്യം പോലും രമേശനോട് ആരും സംസാരിച്ചിരുന്നില്ല. ഒന്നും ഇല്ലാത്തതുപോലെയൊ അറിയാത്തതുപോലയൊ എല്ലാവരും പെരുമാറി. അതുവരെ മറകളില്ലാതെ പെരുമാറി ശീലിച്ചവർക്ക് പെട്ടെന്ന് രണ്ട് രീതികൾ ബുദ്ധിമുട്ടായിരുന്നെന്ന് ചേച്ചി പറഞ്ഞു. അന്നാട്ടിൽ ഇടയ്ക്കിടയ്ക്ക് പോവാറുണ്ടായിരുന്ന ഏട്ടനും അതുതന്നെ പറഞ്ഞു. ആരും തമ്മിൽതമ്മിൽ ആ വിഷയം സംസാരിച്ചില്ലായിരിക്കാം.
അച്ഛൻ മരിച്ചതിന് കുറച്ചു ദിവസങ്ങൾക്കു ശേഷം, രമേശൻ മറ്റും ചിലരൊന്നിച്ച് വീട്ടിൽ വന്നിരുന്നു. സംസാരം എങ്ങനെയൊ മൊബൈൽ റിംഗ് ടോണുകളിലെത്തി. ആയിടെ അവരുടെ നാട്ടിൽ നടന്ന ഒരു കാര്യം പറഞ്ഞു രമേശൻ. ഒരാൾ തൂങ്ങി മരിച്ചു, ശവം താഴെയിറക്കാൻ പോലീസ് എത്തിയിരുന്നില്ല. ആൾക്കാർ ചുറ്റുമുണ്ട്. മരിച്ച ആളുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ അടിക്കാൻ തുടങ്ങി പെട്ടെന്ന്. ഹഹഹാ.. എന്ന ചിരിയായിരുന്നു റിംഗ് ടോൺ. അത് വല്ലാത്ത ഒരുവസ്ഥയായിരുന്നു മോനെ എന്ന് പറഞ്ഞ് രമേശൻ ചിരിച്ചപ്പോൾ എല്ലാവരും ചിന്തിച്ചത് രമേശനെപ്പറ്റിത്തന്നെയായിരുന്നു എന്നു തോന്നുന്നു. ചുരുങ്ങിയത്, ഞാൻ അതാണോർത്തത്. സ്വതേ വെളുത്ത രമേശൻ അപ്പോൾ നന്നെ വിളറിയിരുന്നു. ഒരു ചെറുപ്പക്കാരന്റെ മുൻപിൻ നിന്ന്, അയാൾ താമസിയാതെ മരിച്ചേയ്ക്കാം എന്നു ചിന്തിച്ചുകൊണ്ട് തമാശ ആസ്വദിക്കാനൊ പറയാനൊ ബുദ്ധിമുട്ടുണ്ടായിരുന്നു.
യാത്രയിൽ, ചേച്ചിയോട് രമേശനെപ്പറ്റി സംസാരിച്ചത് അച്ഛൻ മരിച്ചതും രമേശൻ വീട്ടിൽ വന്നപ്പോൾ കണ്ടതും കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷമായിരുന്നു. രമേശന്റെ അനിയനെപ്പറ്റി അപ്പോൾ ഏട്ടൻ പറഞ്ഞു. കൂടെ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുമായി അയാൾ ഇഷ്ടത്തിലായിരുന്നു. രമേശനാണ് കല്ല്യാണക്കാര്യം ആലോചിക്കാൻ പെൺകുട്ടിയുടെ വീട്ടിൽ പോയത്. രമേശന്റെ കല്ല്യാണാലോചനകൾ അപ്പോഴേയ്ക്ക് അസുഖം കാരണം നിർത്തിവച്ചിരുന്നോന്ന് അറിയില്ല. അനിയന്റെ കല്ല്യാണത്തിന് പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിച്ചില്ല . അയാൾ തീവണ്ടിയ്ക്ക് തലവച്ചു മരിച്ചു.
നമുക്ക് വ്യക്തിപരമായി അടുപ്പമില്ലാത്ത ആൾക്കാരോ സംഭവങ്ങളോ നമ്മുടെ ചിന്തയിൽ ചിലപ്പോൾ വല്ലാതെയങ്ങ് കേറിയിറങ്ങിപ്പോവാറില്ലെ, അതുതന്നെയാണുണ്ടായത് ഇന്നലെ ചേച്ചിയെ ഫോൺ ചെയ്തതിനു ശേഷം. രമേശൻ, അടുത്തുപരിചയമുള്ള ആളല്ല, എനിക്കും വീട്ടിലും. അന്നത്തെ യാത്രയിൽ ചേച്ചിയോട് സംസാരിച്ചതിനു ശേഷം രമേശനെ വഴിയിലെവിടെയോ ഉപേക്ഷിച്ചു. എന്നാലും ഫോൺ കട്ട് ചെയ്തശേഷം രമേശൻ ഒരുപാടുനേരം ആലോചനകളിൽ ഉണ്ടായിരുന്നു. രമേശന്റെ കല്ല്യാണമാണെന്ന് ചേച്ചി പറഞ്ഞപ്പോൾ കൂടുതലൊന്നും ചോദിച്ചില്ല. അസുഖത്തെക്കുറിച്ചൊ, എവിടന്നാണ് പെൺകുട്ടി എന്നൊ, ഡോക്ടർ എന്തു പറഞ്ഞു എന്നൊ, ഒന്നും.
ഇപ്പോൾ ഓർക്കുമ്പോൾ, അതെന്നെ അൽഭുതപ്പെടുത്തുന്നു. സാധാരണയായി അന്വേഷണങ്ങൾക്ക് പഞ്ഞം കാണിക്കാത്ത ഞാൻ എന്തേ മിതഭാഷിയായെന്ന്. ചേച്ചിയെന്തേ കൂടുതലൊന്നും പറയാഞ്ഞതെന്ന്. ഇപ്പോൾ ഉറപ്പില്ല, ചേച്ചിയെന്താ പറഞ്ഞതെന്ന്. രമേശന്റെ കല്ല്യാണമാണ് അടുത്താഴ്ച എന്നൊ, ഇന്നലെ രമേശൻ മരിച്ചു എന്നൊ. ചില കാര്യങ്ങൾ, ഭൌതികമായി സത്യങ്ങളെങ്കിലും മനസ്സിൽ സംശയങ്ങളായി അങ്ങനെ കിടക്കും എന്ന് എവിടെയൊ വായിച്ചിട്ടുണ്ട്. അതാവാം, അതുതന്നെയാവാം കാര്യം, അല്ലെങ്കിൽ വെറുമൊരു ഫോൺകാളിനപ്പുറത്തുള്ള, രമേശൻ വിവാഹിതനാവുന്നുവൊ മരിച്ചുവൊ എന്ന തീർപ്പ് ഞാൻ വേണ്ടെന്ന് വയ്ക്കുന്നതെന്തിന് ?

Wednesday, March 25, 2009
Tuesday, January 6, 2009
ഒഴിവിടങ്ങളെപ്പറ്റി പറഞ്ഞവൻ
ലാപുട എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന ടി. പി. വിനോദിന്റെ ആദ്യ പുസ്തകം, നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ ജനുവരി 10ന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരക പാർക്കിൽ വച്ച് വൈകുന്നേരം പ്രകാശനം ചെയ്യപ്പെടുന്നു.
മലയാളബ്ലോഗിലൂടെയും ഇന്റെർനെറ്റിലൂടെയും പരിചയപ്പെട്ട കുറെപ്പേർ ചേർന്ന് രൂപം കൊടുത്ത സമാന്തര പ്രസിദ്ധീകരണ വിതരണ സംവിധാനമായ ബുക്ക് റിപ്പബ്ലിക്ക് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അച്ചടിമലയാളത്തിലേയ്ക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, കേന്ദ്രീകൃതമല്ലാത്ത ഒരു വിതരണ സമ്പ്രദായം നടപ്പിലാക്കുക എന്നിവയാണ് ബുക്ക് റിപ്പബ്ലിക്കിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ.
ചടങ്ങിന്റെ വിശദവിവരങ്ങൾ ഇവിടെ കാണാം.

ചടങ്ങിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു....
++++++++++++++++++++++++++++++++++++
അധികവായനയ്ക്ക്:
ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍
ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍
ഓർമ്മകളുടെ ഒരു നനവുകാലം - സിദ്ധാർത്ഥൻ
കുതിച്ചുചാട്ടത്തിലേയ്ക്കു നീളുന്ന കാൽവെയ്പുകൾ-ഉമേഷ്
അമ്പരിപ്പിക്കുന്ന അര്‍ഥങ്ങള്‍ നിറഞ്ഞത് - vadavosky
കുഞ്ഞനുറുമ്പുകള്‍! -Inji Pennu
വാക്കിലൊതുങ്ങാത്ത നിലവിളികള്‍ -sree
റിപ്പബ്ലിക്കുകളുടെ കാലം -യാരിദ്
റിപ്പബ്ലിക്കാവുന്നു...... -രണ്‍ജിത് ചെമ്മാട്
ഒരു പൂവ് വിരിയിമ്പോള്‍ - സിജി
അതിശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒരാള്‍ -ഗുപ്തന്‍
കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ... -റോബി
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട
വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സംരംഭം - നാട്ടുപച്ചയില്‍ ദേവദാസ്

Subscribe to:
Posts (Atom)
കൊളുത്തുകള്‍
- Rolf De Heer (1)
- Ten Canoes (1)
- കവിത (7)
- ചിത്രം (3)
- ചിലർ (1)
- ചിലർ അങ്ങനെയൊക്കെയാണ് (2)
- ജോണ്‍പോള്‍ (1)
- ഡിൽഡൊ (1)
- തിരഞ്ഞെടുപ്പ് (1)
- നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ (1)
- പരദേശി (1)
- പി ടി കുഞ്ഞുമുഹമ്മദ് (1)
- പ്രതിഷേധം (1)
- ബുക്ക് റിപ്പബ്ലിക്ക് (2)
- മോഹന്‍ലാല്‍ (1)
- യാത്ര (2)
- ലാപുട (1)
- ലേഖനം (4)
- വായന (1)
- വി എം ദേവദാസ് (1)
- സിനിമ (3)